ഇന്ധന വില വര്‍ധന: പഞ്ചാബിലെ പെട്രോള്‍ പമ്പ് ഉടമകള്‍ പ്രത്യക്ഷ സമരത്തില്‍
ലുധിയാന: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചതിനെതിരേ പഞ്ചാബിലെ പെട്രോള്‍ പമ്പ് ഉടമകള്‍ പ്രത്യക്ഷ സമരത്തില്‍. ആദ്യ പടിയെന്ന നിലയില്‍ ഇന്ന് രാവിലെ 8 മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. വൈകീട്ട് 5ന് പ്രവര്‍ത്തനം പുനഃരാരംഭിക്കും.
സംസ്ഥാനത്തെ ഡീസല്‍ വില ലിറ്ററിന് 73.23 രൂപയും പെട്രോളിന് 79.77 രൂപയും ആയ സാഹചര്യത്തിലാണ് നടപടി.
ഹിമാചലിലും ഹരിയാനയിലും പെട്രോള്‍ വില ഇവിടത്തേക്കാള്‍ 5 രൂപ കുറവാണ്. ഇവിടെ പഞ്ചാബില്‍ മാത്രമാണ് പെട്രോള്‍ വില തലമുട്ടുന്ന ഉയരത്തിലേക്ക് കുതിച്ചിരിക്കുന്നത്. പഞ്ചാബ് സംസ്ഥാന ടാക്‌സ് വര്‍ധിപ്പിച്ചതുകൊണ്ട് ഇന്ധന വില കൂടിയതെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ വാര്‍ത്താ മാധ്യമങ്ങളോട് പ്രതികരിച്ചു.