പഞ്ചാബ് കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹത്തിന് പരിഹാരമായി; നവ്‌ജ്യോദ് സിങ് സിദ്ദുതന്നെ കോണ്‍ഗ്രസ് പ്രസിഡന്റ്

Update: 2021-07-17 17:56 GMT

ഛണ്ഡീഗഢ്: ഒടുവില്‍ പഞ്ചാബ് കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹത്തിന് പരിഹാരമായി. നവ്‌ജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടി പ്രസിഡന്റാക്കുന്നതില്‍ മുഖ്യമന്ത്രി അമരേന്ദ് സിങ് സമ്മതം മൂളി. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സോണിയാഗാന്ധിയുടെ നിര്‍ദേശം അംഗീകരിച്ചാണ് അമരീന്ദര്‍ സിദ്ദുവിന്റെ നിയമനത്തിന് പച്ചക്കൊടി വീശിയത്.

അതേസമയം അമരീന്ദര്‍ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാഗാന്ധിയും പഞ്ചാബ് കോണ്‍ഗ്രസ് വക്താവ് ഹരിഷ് റാവത്തും ഡല്‍ഹിയില്‍ സോണിയയെ കണ്ടിരുന്നു. തുടര്‍ന്നാണ് സിദ്ദുവിന്റെ നിയമത്തില്‍ തീരുമാനമായത്.

സിദ്ദു പൊതുജനങ്ങള്‍ക്കു മുമ്പാകെ മാപ്പുപറയാതെ താന്‍ സിദ്ദുവിനെ കാണില്ലെന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറഞ്ഞു.

സിദ്ദുവിനെ പ്രസിഡന്റാക്കുമെങ്കിലും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം അമരീന്ദര്‍ പറയുന്നവര്‍ക്കാണ് നീക്കിവയ്ക്കുക. മന്ത്രിസഭാ വികസനം തന്റെ തീരുമാനമനുസരിച്ചാവുമെന്നും കൂടുതല്‍ ഹിന്ദുക്കളെയും ദലിതരെയും ഉല്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News