പഞ്ചാബ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തിങ്കളാഴ്ച; ജലന്ധറില്‍ സര്‍ക്കാര്‍വിരുദ്ധ പോസ്റ്റര്‍പ്രചാരണവുമായി ഖാലിസ്ഥാന്‍വാദികള്‍

Update: 2022-08-28 18:09 GMT

ജലന്ധര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് ജലന്ധറില്‍ ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുമായി പോസ്റ്റര്‍ പ്രചാരണം.

1995 ഓഗസ്റ്റ് 31 ന് ചണ്ഡീഗഡിലെ സിവില്‍ സെക്രട്ടേറിയറ്റിന് പുറത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച മുഖ്യമന്ത്രി മന്നിന്റെയും മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെയും പോസ്റ്ററുകളിലാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ജൂണ്‍ 20ന് രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയതിന് പട്യാല സ്വദേശിയായ മന്‍ജീത് എന്നയാളെ ജൂലൈ 6ന് കര്‍ണാല്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുദ്രാവാക്യങ്ങള്‍ എഴുതിയാല്‍ യുഎസ്സിലെ ഒരാള്‍ പ്രതിക്ക് 1000 ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ മഞ്ജീതിനെ കൂടുതല്‍ അന്വേഷണത്തിനായി 5 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.

മെയ് മാസത്തില്‍ ഹിമാചല്‍ പ്രദേശില്‍ നടന്ന മറ്റൊരു സംഭവത്തില്‍, ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല നഗരത്തില്‍ ഖാലിസ്ഥാനികള്‍ പതാകകള്‍ സ്ഥാപിക്കുകയും ചുവരുകളില്‍ മുദ്രാവാക്യം എഴുതുകയും ചെയ്തിരുന്നു. ഈ കേസില്‍ ഒരു പഞ്ചാബ് സ്വദേശിയെ കൂടി അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ജയറാം താക്കൂര്‍ അറിയിച്ചു.

ധര്‍മ്മശാലയിലെ ഹിമാചല്‍ അസംബ്ലിയുടെ ചുവരില്‍ ഖാലിസ്ഥാന്‍ അനുകൂല പതാകകള്‍ സ്ഥാപിക്കുകയും മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തതിന്റെ പേരില്‍ മൊറിന്‍ഡയില്‍ താമസിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    

Similar News