പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ച

Update: 2022-02-03 08:15 GMT

ഛണ്ഡീഗഢ്; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധിയാണ് പ്രഖ്യാപനം നടത്തുക.

ആരെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്നതെന്നതിനെക്കുറിച്ച് ഫോണിലൂടെ പൊതുജനാഭിപ്രായം ആരാഞ്ഞിരുന്നു. അരവിന്ദ് കെജ്രിവാളും സമാനമായ രീതിയിലാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തത്. ഭഗവത് മാന്‍ ആണ് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

നവ്‌ജ്യോത് സിങ് സിദ്ദുവും ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചരന്‍ജിത് സിങ് ഛന്നിയുമാണ് കോണ്‍ഗ്രസ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കള്‍.

Tags:    

Similar News