പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്: അമരീന്ദര്‍, അമിത് ഷാ കൂടിക്കാഴ്ച ഡല്‍ഹിയില്‍

Update: 2021-12-27 07:24 GMT

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ഡല്‍ഹിയിലെത്തി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമരീന്ദറിന്റെ സന്ദര്‍ശനമെന്നാണ് കരുതുന്നത്.

ഇന്ന് വൈകീട്ട് അമരീന്ദര്‍ ഡല്‍ഹിയില്‍ ബിജെപി ദേശീയ പ്രസിഡന്‍ഡ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇരുപാര്‍ട്ടികളുമായുള്ള സീറ്റ് പങ്കുവയ്ക്കലാണ് മുഖ്യ വിഷയമെന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. 

കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന അമരീന്ദര്‍ സിങ്ങ് ബിജെപിയില്‍ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പിന്നീട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. 2022 പഞ്ചാബ് നിയമസഭയിലെ 117 സീറ്റിലും മല്‍സരിക്കുമെന്നാണ് അമരീന്ദര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ബിജെപിയും സുഖ്‌ദേവ് സിങ്ങിന്റെ ശിരോമണി അകാലിദളു(സംയുക്ത്)മായി സഖ്യമുണ്ടാവുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സീറ്റ് പങ്കുവയ്ക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 

Tags:    

Similar News