അധ്യാത്മിക പാഠശാലയിലെ അധ്യാപന്റെ ക്രൂരമര്‍ദ്ദനമേറ്റ് വിദ്യാര്‍ഥി ഗുരതരാവസ്ഥയില്‍

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ക്ഷേത്രനഗരമായ അലണ്ടിയിലെ ആത്മീയ വിദ്യാഭ്യാസ സ്ഥാപനമായ മൗലി ധ്യാന്‍രാജ് പ്രസാദ് അധ്യാത്മിക് ശിക്ഷന്‍ സന്‍സ്ഥയിലെ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്.

Update: 2020-02-22 04:01 GMT

പൂനെ: അധ്യാത്മിക പാഠശാലയിലെ അധ്യാപകന്റെ മര്‍ദ്ദനത്തില്‍ 11കാരനായ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ക്ഷേത്രനഗരമായ അലണ്ടിയിലെ ആത്മീയ വിദ്യാഭ്യാസ സ്ഥാപനമായ മൗലി ധ്യാന്‍രാജ് പ്രസാദ് അധ്യാത്മിക് ശിക്ഷന്‍ സന്‍സ്ഥയിലെ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്.

'ഹരിപഥും' മറ്റ് അസൈന്‍മെന്റുകളും പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് അധ്യാപകന്‍ ക്രൂരമര്‍ദ്ദനത്തിനിരായക്കിയതെന്ന് പോലിസ് പറഞ്ഞു. 13ാം നൂറ്റാണ്ടിലെ മറാത്തി സന്യാസിയായ ധ്യാനേശ്വര്‍ എഴുതിയ 28 അഭംഗകളുടെ (ഭക്തികവിതയുടെ രൂപം) ഒരു ശേഖരമാണ് ഹരിപത്ത്.

അധ്യാപകനായ പര്‍ഭാനി സ്വദേശിയായ ഭഗവാന്‍ മഹാരാജിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം) പ്രകാരം കേസെടുത്തതായി അലണ്ടി പോലിസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.കുട്ടി ഇപ്പോള്‍ പിംപ്രി ചിഞ്ച്‌വാഡിലെ നാഗരിക ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

Tags: