ആശ വര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം

ഡിവിഷനുകളില്‍ ആര്‍ആര്‍ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡും നഗരസഭ ഏര്‍പ്പെടുത്തി.

Update: 2021-05-14 16:18 GMT

കൊടുവള്ളി: നഗരസഭയിലെ 36 ഡിവിഷനുകളിലും ആശാ വര്‍ക്കര്‍മാര്‍ക്ക് നഗരസഭ പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം ചെയ്തു. ഡിവിഷനുകളില്‍ ആര്‍ആര്‍ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡും നഗരസഭ ഏര്‍പ്പെടുത്തി.

പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി മൊയ്തീന്‍കോയ, കൗണ്‍സിലര്‍മാരായ ഹസീന നാസര്‍, ഹസീന നൗഷാദ്, ഡോ. പി അബ്ദുല്ല, ജെഎച്ച്‌ഐ പ്രസാദ് പങ്കെടുത്തു.

Tags:    

Similar News