വൈഗൂര്‍ മുസ് ലിംകളെക്കുറിച്ച് റിപോര്‍ട്ട് ചെയ്ത മേഘ രാജഗോപാലിന് മാധ്യമപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സര്‍

Update: 2021-06-13 03:08 GMT

ന്യൂയോര്‍ക്ക്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ വൈഗൂര്‍ മുസ് ലിംകള്‍ക്കെതിരേ ചൈന നടത്തുന്ന വംശീയ ആക്രമണങ്ങള്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലിന് പുലിറ്റസര്‍ പുരസ്‌കാരം. ചൈന നിര്‍മിച്ചുകൊണ്ടിരിക്കുന്ന പീഢനകേന്ദ്രങ്ങളെക്കുറിച്ചും തടങ്കല്‍പാളയങ്ങളെക്കുറിച്ചുമുള്ള റിപോര്‍ട്ടാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

ബുസ്സ് ഫീഡ് ന്യൂസില്‍ റിപോര്‍ട്ടറായ മേഘാ രാജഗോപാല്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് പുരസ്‌കാരം പങ്കിട്ടത്.

നീല്‍ ബേഡി, കാതലീന്‍ മെക്‌ഗ്രോറി എന്നിവര്‍ക്കൊപ്പമാണ് മേഘാ രാജഗോപാല്‍ പുരസ്‌കാരം പങ്കുവച്ചത്.

ബേഡി തമ്പ ബേ ടൈംസില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ്.

മേഘാ രാജഗോപാലിന് പുരസ്‌കാരം ലഭിച്ചത് അന്താരാഷ്ട്ര റിപോര്‍ട്ട് കാറ്റഗറിയിലാണ്.

2017 മുതല്‍ ചൈന വൈഗൂര്‍ മുസ് ലിംകളെ വംശഹത്യക്ക് വിധേയമാക്കിയ കാലം മുതല്‍ രാജഗോപാല്‍ ഇത്തരം പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഇത്തരം പീഡനകേന്ദ്രങ്ങള്‍ തങ്ങള്‍ സജ്ജീകരിച്ചിട്ടില്ലെന്ന ചൈനയുടെ അവകാശവാദങ്ങള്‍ മേഘയുടെ റിപോര്‍ട്ടുകള്‍ പൊളിച്ചു.

Tags:    

Similar News