പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ തടഞ്ഞു

Update: 2022-07-02 17:56 GMT

ന്യൂഡല്‍ഹി: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റുമായ സന്ന ഇര്‍ഷാദ് മട്ടുവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. ഫ്രാന്‍സിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു അവര്‍. എമിഗ്രേഷന്‍ ഡെസ്‌കിലെ ജീവനക്കാരാണ് യാത്ര തുടരാനാവില്ലെന്ന് അറിയിച്ചത്. 

വിമാനത്താവളത്തില്‍ തന്നെ തടഞ്ഞതായി സന്ന മട്ടുതന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഒരു പുസ്തക ലോഞ്ചിനും ഫോട്ടോ എക്‌സിബിഷനും വേണ്ടിയായിരുന്നു ഫ്രാന്‍സിലേക്കുള്ള യാത്ര. 

'സെറന്‍ഡിപിറ്റി ആര്‍ലെസ് ഗ്രാന്റ് 2020 ന്റെ 10 അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി ഒരു പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനുമായി ഞാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പോകാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഫ്രാന്‍സിലേക്കുള്ള വിസ ഉണ്ടായിരുന്നിട്ടും ഡല്‍ഹി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഡെസ്‌ക്കില്‍ എന്നെ തടഞ്ഞു... ഒരു കാരണവും പറഞ്ഞില്ല. എനിക്ക് അന്താരാഷ്ട്ര യാത്ര ചെയ്യാന്‍ അനുമതിയില്ലെന്ന് പറഞ്ഞു''-അവര്‍ ട്വീറ്റ് ചെയ്തു. 

Tags:    

Similar News