അശോകസ്തംഭം അനാഛാദനം പൂജാവിധികളോടെ: വ്യാപകപ്രതിഷേധം

Update: 2022-07-12 01:47 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനു മുകളിലെ അശോക സ്തംഭം അനാച്ഛാദനച്ചടങ്ങ് പൂജാവിധികളോടെ നടത്തിയതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷപാര്‍ട്ടികള്‍. ചടങ്ങുകള്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ചടങ്ങായി മാറ്റിയെന്നും വിമര്‍ശനമുയര്‍ന്നു.

പാര്‍ലമെന്റ് കെട്ടിടത്തിനു മുകളില്‍ നേരത്തെ ഒരു ശിഖരമാണ് ഉദ്ദേശിച്ചിരുന്നത് പിന്നീടാണ് അത് അശോകസ്തംഭമാക്കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് ഡിസൈനിലും മാറ്റംവരുത്തി. 


അനാച്ഛാദന ചടങ്ങില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രി ഹര്‍ദീപ് പുരി എന്നിവര്‍ പങ്കെടുത്തു.

ഇതുപോലൊരു ചടങ്ങ് പ്രധാനമന്ത്രി വ്യക്തിപരമായി മാറ്റിയതിലെ ഭരണഘടനാപരമായ ഔചിത്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിട്ടുണ്ട്.

വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി പ്രതികരിച്ചു.

ഔറംഗബാദ്, ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലായി സുനിര്‍ ദയോറയെന്ന കലാകാരനാണ് അശോകസ്തംഭം പണിതീര്‍ത്തത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുമ്പ് പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

അനാച്ഛാദന ചടങ്ങില്‍ ബ്രഹ്മണ പുരോഹിതര്‍ നയിക്കുന്ന പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ഒരു മതേതര രാജ്യത്ത് ഇത്തരം പൂജകള്‍ നടത്തി അനാച്ഛാദകര്‍മം നിര്‍വഹിച്ചതിനെ സിപിഎം അപലപിച്ചു.

9,500 കിലോഗ്രാം ഭാരമുള്ള അശോകസ്തംഭം ഓടുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അത് താങ്ങിനിര്‍ത്താന്‍ സ്റ്റീലുകൊണ്ടുള്ള നിര്‍മിതിയുണ്ട്. അതിന് 6,500 കിലോ ഭാരം വരും.

Tags:    

Similar News