തൃശൂര്‍: സര്‍ക്കാര്‍ ഓഫിസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമായി മാറുകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കേരള ഹാന്‍ഡിക്യാപ്ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനവും ഒമ്പതാമത് സമൂഹവിവാഹവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാമായി മാറുകയാണെന്നും സമൂഹ്യത്തിന്റെ മുന്‍നിരയിലേക്ക് ഭിന്നശേഷിക്കാരെ കൊണ്ടുവരുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നിപ്മാര്‍ ദേശീയ മികവിന്റെ കേന്ദ്രങ്ങള്‍ ആകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമൂഹവിവാഹത്തില്‍ 14 ഭിന്നശേഷിയുള്ള യുവതീയുവാക്കളുടെ വിവാഹം നടന്നു. ഗുരുസ്ഥനത്ത് നിന്ന് മന്ത്രി താലിമാല എടുത്തുനല്‍കി. ടൗണ്‍ ഹാളില്‍ നടന്ന സമൂഹ വിവാഹത്തില്‍ കേരള ഹാന്‍ഡിക്യാപ്ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കാദര്‍ നാട്ടിക അധ്യക്ഷനായി. പി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, കേരള ഹാന്‍ഡിക്യാപ്ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, വധൂവരന്മാരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.