ആര്‍എസ്എസ് ഭീകരതെക്കെതിരെ നടുവണ്ണൂരില്‍ പൊതുയോഗം നടത്തി

Update: 2022-01-13 03:45 GMT

ബാലുശ്ശേരി: ആര്‍എസ്എസ് ഭീകരതെക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ബാലുശ്ശേരി ഏരിയാ കമ്മിറ്റി നടുവണ്ണൂരില്‍ പൊതുയോഗം നടത്തി.

കെ. പി മുഹമ്മദ് അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. ആര്‍എസ്എസിന്റ കരാളഹസ്തങ്ങളില്‍ നിന്നുള്ള മോചനത്തിന് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളും മുസ്‌ലിംകളും അടക്കം മുഴവന്‍ മനുഷ്യസ്‌നേഹികളും സമരരംഗത്ത് ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഖലീല്‍ കമ്മടത്തില്‍, അന്‍സാര്‍, സുബൈര്‍ എന്നിവര്‍ സംസാരിച്ചു.