വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം പെരിന്തല്‍മണ്ണയിലും

Update: 2020-11-03 09:38 GMT

പെരിന്തല്‍മണ്ണ: വ്യാപാരി സമൂഹത്തെ പ്രതിസന്ധിയിലാക്കിയ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും കണ്ടൈമെന്റ് സോണുകള്‍ നിര്‍ണ്ണയിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തില്‍ പെരിന്തല്‍മണ്ണയിലെ മുഴുവന്‍ വ്യാപാരികളും പങ്കെടുത്തു. വ്യാപാരികള്‍ കടകള്‍ തുറന്ന് വച്ച് വില്‍പന നിര്‍ത്തിവെച്ചാണ് സമരത്തില്‍ പങ്കാളികളായത്.

തുടര്‍ന്ന് ഷോപ്പിംഗ് കോപ്ലക്‌സ് പരിസരത്ത് നടന്ന പ്രതിഷേധ സമരസംഗമം ജില്ലാ വൈസ് പ്രസിഡന്റ് പി ടി എസ് മൂസ്സു ഉത്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. ഷാലിമാര്‍ ഷൗക്കത്ത്, യൂസഫ് രാമപുരം, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജമീല ഇസൂദ്ദീന്‍, ലിയാക്കത്തലി ഖാന്‍, പി പി സൈതലവി, വാര്യര്‍ ദാസ്, കെ ലത്തീഫ്, ഹാരിസ് ഇന്ത്യന്‍, ഷൈജല്‍, ഫസല്‍ കാജ മൊഹിയുദീന്‍ എന്നിവര്‍ സംസാരിച്ചു.