നേപ്പാളിലെ പ്രതിഷേധം; രാജിവച്ച് ഭരണാധികാരികള്‍, സര്‍ക്കാര്‍ വീണേക്കുമെന്ന് സൂചന

Update: 2025-09-09 06:10 GMT

കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ ഉണ്ടായ പ്രതിഷേധത്തില്‍ ഇതുവരെ 19 പേര്‍ മരിച്ചു. ഇന്നലെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച രമേശ് ലേഖക്കിന്റെ വീട് പ്രതിഷേധക്കാര്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു.

അതേസമയം, സര്‍ക്കാരില്‍ രാജി പരമ്പര ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ലേഖകിന് പിന്നാലെ കൃഷി മന്ത്രി രാംനാഥ് അധികാരിയും രാജിവച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് തെറ്റാണെന്ന് അധികാരി പറഞ്ഞതായി കാഠ്മണ്ഡു പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

ആരോഗ്യമന്ത്രി പ്രദീപ് പൗഡലിന്റെ രാജി സംബന്ധിച്ച റിപോര്‍ട്ടുകളും ഉണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗഗന്‍ താപ്പയും സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, നേപ്പാളില്‍ സര്‍ക്കാര്‍ തകരുമെന്ന ഭീഷണി വര്‍ധിക്കുകയാണ്.

Tags: