വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ച നിലയില്‍, പ്രതിഷേധം
തൃശൂര്‍: തൃശൂരില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ മിഥുനാണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത് സമഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ആറുമാസം മുമ്പാണ് കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസില്‍ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘം മിഥുനെ അറസ്റ്റ് ചെയ്തത്. മിഥുനെ കൂടാതെ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായിരുന്നു. കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച തിരികെ വീട്ടിലെത്തിയ മിഥുന്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോയിരുന്നു. വെള്ളിയാഴ്ച കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മിഥുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം നാട്ടുകാര്‍ വനംവകുപ്പിനെതിരേ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ സ്ഥിരം കാട്ടുപന്നിയെ വേട്ടയാടുന്നയാളായി ചിത്രീകരിച്ചാണ് വനംവകുപ്പ് കേസെടുത്തതെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലും അത്തരത്തില്‍ ചിത്രീകരിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. ആത്മാഭിമാനത്തിനേറ്റ ക്ഷതമാണ് മിഥുന്‍ മരിക്കാന്‍ കാരണമെന്നും അവര്‍ ആരോപിച്ചു.