എംപിമാരുടെ സസ്‌പെന്‍ഷനെച്ചൊല്ലി പ്രതിഷേധം തുടരുന്നു; രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണി വരെ പിരിഞ്ഞു

Update: 2021-12-01 07:37 GMT

ന്യൂഡല്‍ഹി: 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സ്പീക്കര്‍ വെങ്കയ്യ നായിഡുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ സര്‍വത്ര ബഹളം. പ്രതിഷേധം നിയന്ത്രിക്കാന്‍ കഴിയാതായതോടെ ഡെപ്യൂട്ടി സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് 2 മണിക്ക് സഭ വീണ്ടും ചേരും. 

12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവന്‍ഷ് സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. മൂന്ന് മിനിറ്റാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

അനുമതി നിഷേധിച്ചതോടെ ഡിഎംകെ, എഎപി, ടിആര്‍എസ് അംഗങ്ങള്‍ ഒച്ചവയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തുടര്‍ന്നാണ് 2 മണിവരെ സഭ നിര്‍ത്തിവയ്ക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഉത്തരവിട്ടത്.

Tags:    

Similar News