കെ റെയില്‍ കല്ലിടലിനെതിരേ തിരൂരിലും പ്രതിഷേധം;സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Update: 2022-03-16 07:33 GMT

തിരൂര്‍:കെ റെയില്‍ കല്ലിടലിനെതിരേ തിരൂരിലും പ്രതിഷേധം ശക്തമാകുന്നു.രാവിലെ സര്‍വേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമര സമിതി നേതാക്കള്‍ തടഞ്ഞു.സമരക്കാരെ പോലിസെത്തി അറസ്റ്റ് ചെയ്ത് നീക്കി.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പ്രതിഷേധത്തില്‍ പങ്കെടുത്ത ചെയര്‍പേഴ്‌സന്‍ എ പി നസീമ,കൗണ്‍സിലര്‍ കെ കെ സലാം മാസ്റ്റര്‍ എന്നിവര്‍ക്ക്  സംഘര്‍ഷത്തില്‍ പരിക്കേറ്റു.ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരൂര്‍ സി ഐയുടെ നേതൃത്വത്തില്‍ സമര സമിതി നേതാക്കളുമായി രാവിലെ ചര്‍ച്ച നടത്തിയിരുന്നു.തുടര്‍ന്ന് രണ്ടിടങ്ങളില്‍ കുറ്റിയടിച്ചു.മൂന്നാമത്തെ സ്ഥലത്ത് കുറ്റിയടിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ സമരക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു.പ്രതിഷേധിച്ച ഒമ്പതോളം പേരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.യൂത്ത് ലീഗ് തിരൂര്‍ മണ്ഡലം സെക്രട്ടറി കെ കെ റിയാസ്,ഹാരിസ്,ഗണേഷ് വടേരി തുടങ്ങി ഒമ്പതോളം പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Tags:    

Similar News