കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാളയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Update: 2020-12-05 15:58 GMT

മാളഃ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഷ്ടമിച്ചിറയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അഷ്ടമിച്ചിറയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

എന്‍ എ പി എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടി മാള പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. സി കര്‍മ്മചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴിക്കാട്ടുശ്ശേരി ഗ്രാമിക, വടമ കരിന്തലക്കൂട്ടം, ജൈവകര്‍ഷക സമിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ പി പി സു ബ്രഹ്‌മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് കരിന്തലക്കൂട്ടം, ഡോ. വടക്കേടത്ത് പത്മനാഭന്‍, സി എസ് ഷാജി, പി. കെ കിട്ടന്‍, വി കെ ശ്രീധരന്‍, ഇ കെ മോഹന്‍ദാസ്, പ്രദീപ് കരിന്തലക്കൂട്ടം, എം. കെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. കരിന്തലക്കൂട്ടം കലാകാരന്മാര്‍ നാടന്‍ പാട്ടുകള്‍ ആലപിച്ചു.

Tags: