പൗരത്വ നിയമ ഭേദഗതിക്കെതിരേ താക്കീതായി ചാലിയത്ത് കൂറ്റന്‍ പ്രതിഷേധ റാലി

കടലുണ്ടി പഞ്ചായത്ത് ഭരണഘടന സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ റാലി. കടലുണ്ടി ജങ്ഷനില്‍നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനു പേരാണ് അണിനിരന്നത്.

Update: 2019-12-20 13:44 GMT

ചാലിയം: മുസ്‌ലിം സമൂഹത്തെ രണ്ടാം തരം പൗരന്‍മാരാക്കി മാറ്റുന്ന വിവാദമായ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ കടലുണ്ടി പഞ്ചായത്ത് ഭരണഘടന സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ റാലി. കടലുണ്ടി ജങ്ഷനില്‍നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനു പേരാണ് അണിനിരന്നത്. കടലുണ്ടി പഞ്ചായത്തിലെ എട്ടോളം മഹല്ലുകളില്‍നിന്നുള്ള നൂറു കണക്കിന് വിശ്വാസികളും റാലിയുടെ ഭാഗമായി.

മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പളളി ഇമാമുമാരും ഖത്തീബുമാരും പങ്കെടുത്ത പടു കൂറ്റന്‍ റാലിയെ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഹാരി തങ്ങള്‍, ഡോ. എ മുഹമ്മദ് ഹനീഫ, എ മുഹമ്മദ് കാസിം, കെ സലിം, കടലുണ്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ വി ജമാല്‍ പ്രേമരാജന്‍ പനക്കല്‍, സയ്യിദ് ടിപി ആരിഫ് തങ്ങള്‍, ഹെബീഷ് മാമ്പയില്‍, അജിത് ഇറക്കത്തില്‍, തുടങ്ങിയവര്‍ നയിച്ചു.

തുടര്‍ന്ന് ചാലിയം പളളി മൈതാനിയില്‍ ചേര്‍ന്ന പൊതു സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഹാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. പ്രേമരാജന്‍ പനക്കല്‍, എംസി മുഹമ്മദലി മാസ്റ്റര്‍, എന്‍കെ ബിച്ചിക്കോയ, പിടി സേതുമാധവന്‍, വിപി നൂറുദ്ദീന്‍ കുട്ടി, സംഘാടക സമിതി കണ്‍വീനര്‍ എ മുഹമ്മദ് കാസിം, ഇ വി നബീല്‍ അബ്ദുല്‍ വാഹിദ് സംസാരിച്ചു.

https://youtu.be/nnq05uuGdH0


Tags:    

Similar News