ഇരിങ്ങല്‍ സര്‍ഗ്ഗാലയയിലെ കുളം നികത്തുന്നതായി ആക്ഷേപം

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തഹസില്‍ദാറും വില്ലേജ് ഓഫിസറും സ്ഥലം സന്ദര്‍ശിച്ചു.

Update: 2019-12-18 05:09 GMT

പയ്യോളി: ഇരിങ്ങല്‍ സര്‍ഗ്ഗാലയക്ക് മുന്നിലെ കുളം വാഹന പാര്‍ക്കിങ്ങിനായി മണ്ണിട്ട് നികത്തുന്നതായി ആക്ഷേപം. കോട്ടക്കലേക്ക് പോകുന്ന റെയില്‍വെ ഗെയിറ്റിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കുളം സര്‍ഗ്ഗായിലെത്തുന്ന വാഹന പാര്‍ക്കിങ്ങ് സൗകര്യത്തിന്നായി നികത്തുന്നതായിട്ടാണ് ആക്ഷേപമുയര്‍ന്നത്. കഴിഞ്ഞ ദിവസം കുളത്തിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചിരുന്നു. സര്‍ഗ്ഗാലയ അധികാരികളുടെ നേതൃത്വത്തിലാണ് ഇവിടെ മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തഹസില്‍ദാറും വില്ലേജ് ഓഫിസറും സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം സര്‍ഗ്ഗാലയ്ക്കുള്ളിലെ വിശാലമായ വെള്ളക്കെട്ട് മണ്ണിട്ട് നികത്തിയതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 


Tags: