പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ റാലി

വൈകീട്ട് 4.30നു ചളവറ പഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്നാരംഭിച്ച റാലി പോസ്‌റ്റോഫിസ് വരെ പോയി തിരിച്ചു ചളവറ സെന്ററില്‍ സമാപിച്ചു.

Update: 2019-12-27 17:34 GMT

ചെര്‍പ്പുളശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചളവറ സംയുക്ത മഹല്ലുകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലി നടത്തി. വൈകീട്ട് 4.30നു ചളവറ പഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്നാരംഭിച്ച റാലി പോസ്‌റ്റോഫിസ് വരെ പോയി തിരിച്ചു ചളവറ സെന്ററില്‍ സമാപിച്ചു.പ്രതിഷേധ റാലിയില്‍ ഇട്ടേക്കോട് ജുമാ മസ്ജിദ്, തൂമ്പായ മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ്, ബദരിയ്യ ജുമാ മസ്ജിദ് വടക്കും മുക്ക്, പൂളച്ചോട് ജുമാ മസ്ജിദ്, കല്ലിന്‍ കടമ്പായ ജുമാ മസ്ജിദ്, തെക്കരപ്പാറ ജുമാ മസ്ജിദ്, ടൗണ്‍ ജുമാ മസ്ജിദ്, മസ്ജിദുറഹ്മ കിഴക്കുംമുക്ക്, മിന്‍ഹാജുല്‍ ഹുദാ പുലിയാനം കുന്ന് എന്നിവിടങ്ങളിലെ വിശ്വാസികളും നാട്ടുകാരുമടക്കം നൂറു കണക്കിന് പേര്‍ പങ്കെടുത്തു.

റാലിക്ക് ഇട്ടേക്കോട് ജുമാ മസ്ജിദ് ഖത്തീബ് അഷ്‌റഫ് ബാഖവി, തൂമ്പായ മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് ഖത്തീബ് അക്ബര്‍ ഫൈസി, ബദരിയ്യ ജുമാ മസ്ജിദ് വടക്കും മുക്ക് കമ്മറ്റി പ്രതിനിധികളായ മൊയ്തുട്ടി ഹാജി, ബക്കര്‍ ഹാജി, പൂളച്ചോട് ജുമാ മസ്ജിദ് ഖത്തീബ് മുജീബ് റഹ്മാന്‍ ദാരിമി, കല്ലിന്‍ കടമ്പായ ജുമാ മസ്ജിദ് ഖത്തീബ് ശാക്കിര്‍ അഹ്‌സനി, തെക്കരപ്പാറ ജുമാ മസ്ജിദ് ഖത്തീബ് ജലീല്‍ സഖാഫി, ടൗണ്‍ ജുമാ മസ്ജിദ് കമ്മറ്റി ഭാരവാഹികളായ മുഹമ്മദ് വിവിധ മഹല്ലുകളുടെ കമ്മറ്റി ഭാരവാഹികളും നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗം ഇട്ടേക്കോട് ജുമാ മസ്ജിദ് ഖത്തീബ് അഷ്‌റഫ് ബാഖവി ഉദ്ഘാടനം ചെയ്തു. ഇട്ടേക്കേട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് കെ ടി ശാക്കിര്‍ അഹ്‌സനി, മുജിബ് റഹ്മാന്‍ ദാരിമി, പഞ്ചായത്തംഗം അബ്ദുള്‍ റഹ്മാന്‍, മുഹമ്മദലി സഖാഫി സംസാരിച്ചു.

Tags:    

Similar News