ആനക്കയം പദ്ധതിക്കെതിരെ മാളയില്‍ പ്രതിഷേധം

Update: 2020-11-16 13:57 GMT

മാളഃ പരിസ്ഥിതിലോല പ്രദേശമായ വാഴച്ചാലിലെ ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നും മരം മുറിക്കാനും മല തുരന്ന് തുരങ്കം നിര്‍മ്മിക്കാനും

200 ഏക്കര്‍ നിബിഡവനം വെട്ടി നശിപ്പിക്കാനുമുള്ള വൈദ്യുതിബോര്‍ഡ് നീക്കം ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധം. അഖില കേരളാടിസ്ഥാനത്തില്‍ നടക്കുന്ന പ്രതിഷേധം ഈമാസം 18 ബുധനാഴ്ചയാണ് നടക്കുക.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി കേരള ജൈവ കര്‍ഷക സമിതിയും അഷ്ടമിച്ചിറ നല്ല ഭൂമി പ്രകൃതി കര്‍ഷകസംഘവും ചേര്‍ന്ന് വിവിധ

പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ മാളയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ 12 വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലക്കാര്‍ഡുമായി നില്‍ക്കാന്‍ തയ്യാറുളളവര്‍ മാളയിലെത്തണമെന്ന് പ്രീതിഷ്, വി കെ ശ്രീധരന്‍, സിഎസ് ഷാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.