ലീഗ് നേതാവ് സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിനെതിരേ എടപ്പാളില്‍ പ്രതിഷേധം
എടപ്പാള്‍: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ എടപ്പാളിലെ മാണൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. തവനൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
സീറ്റ് നീഷേധിച്ചതിന്റെ ഭാഗമായി സി പി ബാവ ഹാജി പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവക്കാനൊരുങ്ങുകയാണ്. ഇതിനിടെ സി പി ബാവ ഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചതായും സൂചനയുണ്ട്. സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , രണ്ടാം വാര്‍ഡ് പഞ്ചായത്ത് മെമ്പറുമാര്‍ രാജിവച്ചു കൊണ്ടുള്ള കത്ത് നേതാക്കള്‍ക്ക് കൈമാറി.