ആമയിറച്ചി കഴിച്ച ആസ്‌ട്രേലിയന്‍ നയതന്ത്രജ്ഞനെതിരേ കംബോഡിയയില്‍ പ്രതിഷേധം

പ്രതിഷേധം ശക്തമായതോടെ ഭക്ഷണത്തെ കുറിച്ചുള്ള ട്വീറ്റ് പാബ്ലോ കാങ് പിന്‍വലിച്ചു. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധാലുവാകുമെന്ന് ഉറപ്പു നല്‍കുന്ന മാപ്പുപറച്ചില്‍ കുറിപ്പും ആസ്‌ട്രേലിയന്‍ നയതന്ത്രജ്ഞന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Update: 2020-09-17 18:35 GMT

ഫ്‌നാംപെന്‍: വംശനാശഭീഷണി നേരിടുന്ന ഇനത്തില്‍പ്പെട്ട കടലാമയെ ഭക്ഷിച്ച ആസ്‌ട്രേലിയന്‍ നയതന്ത്രജ്ഞനെതിരേ കംബോഡിയയില്‍ പ്രതിഷേധം. മൃദുലമായ തോടോടു കൂടിയ ആമയുടെ മാംസം കഴിച്ചതിന് ആസ്‌ട്രേലിയന്‍ നയതന്ത്രജ്ഞന്‍ പാബ്ലോ കാങിന് എതിരെയാണ് കംബോഡയയിലെ പരിസ്ഥിതി സ്‌നേഹകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയര്‍ത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പ് പ്രവിശ്യാ സന്ദര്‍ശത്തിനിടെയാണ് പാബ്ലോ കാങിന് ആമയിറച്ചി വിഭവം ലഭിച്ചത്. അതിനെ കുറിച്ച് ഫോട്ടോ സഹിതം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതിനു ശേഷമാണ് പ്രതിഷേധം തുടങ്ങിയത്. 'ജോലി ചെയ്യുന്ന രാജ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്നും അവിടുത്തെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരാകണമെന്നും കാങിനോട് പലരും ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ ഭക്ഷണത്തെ കുറിച്ചുള്ള  ട്വീറ്റ് പാബ്ലോ കാങ് പിന്‍വലിച്ചു. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധാലുവാകുമെന്ന് ഉറപ്പു നല്‍കുന്ന മാപ്പുപറച്ചില്‍ കുറിപ്പും ആസ്‌ട്രേലിയന്‍ നയതന്ത്രജ്ഞന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Tags:    

Similar News