പാലത്തായി: പ്രതിക്കെതിരേ പോക്‌സോ ചുമത്താത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് എസ്ഡിപിഐയുടെ ജാഗ്രതാവലയം

Update: 2020-07-18 03:38 GMT

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന തരത്തില്‍ ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പോലിസ് നടപടിക്കെതിരേ ഇന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രതാവലയം തീര്‍ക്കും. ശനിയാഴ്ച വൈകീട്ട് 4 മണിക്ക് വീടുകളിലാണ് ജാഗ്രതാവലയം തീര്‍ക്കുന്നത്.

പോക്‌സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുക, കൂട്ട് പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, ആര്‍എസ്എസ് വംശവെറി തിരിച്ചറിയുക, ബാലപീഡകന്‍ ബിജെപി നേതാവ് പത്മരാജനെതിരേ പോക്‌സോ ചുമത്തുക, ആര്‍എസ്എസ് ആക്ഷന്‍ കമ്മിറ്റി ഒത്തുകളി തിരിച്ചറിയുക, മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുന്ന ആക്ഷന്‍ കമ്മിറ്റി പിരിച്ചു വിടുക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക, പോലിസിലെ സംഘപരിവാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുക, ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടത്തുന്നത്.