പ്രധാനമന്ത്രിയുടെ ചോപ്പറിനുനേരെ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധം; ആന്ധ്രപ്രദേശില്‍ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Update: 2022-07-04 14:11 GMT

കൃഷ്ണ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്ര സന്ദര്‍ശനത്തിനിടയില്‍ ചോപ്പറിനുനേരെ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധിച്ച നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. വിജയവാഡയില്‍നിന്ന് ചോപ്പര്‍ പറന്നുയര്‍ന്ന ഉടനായിരുന്നു പ്രതിഷേധക്കാര്‍ തങ്ങളുടെ ടറസ്സില്‍നിന്ന് ബലൂണുകള്‍ പറത്തിയത്.

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിനു നേരെ ബലൂണുകള്‍ പറത്തിയതില്‍ സുരക്ഷാവീഴ്ചയില്ലെന്നും പ്രധാനമന്ത്രി പറയുന്നയര്‍ന്ന് 5 മിനിറ്റിനുശേഷമാണ് ബലൂണുകള്‍ പറത്തിയതെന്നും പോലിസ് പറയുന്നു.

അല്ലരി സീതാരാമ രാജുവിന്റെ 125ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രി ആന്ധ്രയിലെത്തിയത്. പരിപാടി കഴിഞ്ഞ് പോകുന്നതിനിടയിലാണ് സംഭവം.

വിമാനത്താവളത്തിനുചുറ്റും പോലിസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.

ഇപ്പോള്‍ അറസ്റ്റിലായ നാലു പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കൃഷ്ണ ജില്ലയിലെ ഡിഎസ്പി വിജയ് പാല്‍ പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കും.

പ്രധാനമന്ത്രിയുടെ വാഹനത്തില്‍ മുഖ്യമന്ത്രി വെ എസ് ജഗന്‍മോഹന്‍ റെഡ്ഡി, കേന്ദ്ര മന്ത്രി കൃഷ്ണ റെഡ്ഡി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഭിമവാരത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം.

Similar News