പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണര്‍ക്കെതിരേ രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റ് പ്രതിഷേധ മാര്‍ച്ച്

Update: 2020-12-22 18:47 GMT

തിരുവനന്തപുരം: ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ച നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഗവര്‍ണ്ണറുടെ രാഷ്ട്രീയ പ്രേരിതനടപടിക്കെതിരേ പന്തംകൊളുത്തി രാജ്ഭവന്‍ മാര്‍ച്ച് നടത്തി. രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസിന് ജലപീരങ്കി ഉപയോഗിച്ചു. ഗവര്‍ണറുടെ നടപടിയില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. അസാധാരണമായ സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചതെന്ന് സുനില്‍കുമാര്‍ അഭിപ്രായപെട്ടിരുന്നു.