തിരൂര്‍: കൊവിഡ് ബാധയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നിലവിലുള്ളപ്പോള്‍ ആറ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി കടുത്ത ജനവഞ്ചനയാണെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി. സര്‍ക്കാര്‍ നയത്തിനെതിരേ മദ്യ വിരുദ്ധ ജനകീയ മുന്നണി ഭവനസമരവും നടത്തി. ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പൊള്ളത്തരമാണെന്ന് തെളിഞ്ഞതായും മുന്നണി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
താനാളൂര്‍ പകരയില്‍ നടന്ന സമരത്തിന് ലഹരി നിര്‍മ്മാര്‍ജ്ജന യുവജന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് മുഹ്‌സിന്‍ ബാബു ടി.പി.എം, ഉബൈദുല്ല താനാളൂര്‍, കെ.ടി ഇസ്മായില്‍ മാസ്റ്റര്‍, ടി പി അഷ് റഫ് എന്നിവര്‍ നേതൃത്വം നല്‍കി.