തകര്‍ന്ന റോഡില്‍ വാഴ നട്ട് പ്രതിഷേധം

പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ പൂര്‍ണമായും തകര്‍ന്ന പെരിന്തല്‍മണ്ണ പാതായ്ക്കരയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി പാതയില്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നിട്ട് മാസങ്ങളായി.

Update: 2019-10-19 12:51 GMT

പെരിന്തല്‍മണ്ണ: തകര്‍ന്ന പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡ് ഗതാഗത യോഗ്യമാക്കത്തതില്‍ ഐഎന്‍ടിയുസി റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ പൂര്‍ണമായും തകര്‍ന്ന പെരിന്തല്‍മണ്ണ പാതായ്ക്കരയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി പാതയില്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നിട്ട് മാസങ്ങളായി.

പാതായ്ക്കര,പാറല്‍, പൊന്നുള്ളി ഭാഗങ്ങളിലാണ് കൂടുതലായും റോഡ് തകര്‍ന്നത്. തകര്‍ന്ന റോഡിലെ കുഴികള്‍ അടക്കാന്‍ പോലും തയ്യാറാവാത്ത സാഹചര്യത്തിലാണ് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചത്. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പച്ചീരി സുബൈര്‍, നഗരസഭ കൗണ്‍സിലര്‍ നിഷാ സുബൈര്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ട് വി ഗോപാലന്‍, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ പള്ളിപ്പുറം, ഓട്ടോ തൊഴിലാളി യൂനിയന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പുലാക്കല്‍ അഷ്‌റഫ്, പ്രസിഡന്റ് നജീബ്, എം ടി സെയ്ദ്, കെ രാജേഷ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.


Tags:    

Similar News