ഇന്ത്യന്‍ മണ്ണില്‍ ജനിച്ചവരെല്ലാം ഇന്ത്യക്കാര്‍: ഡോ. എം എസ് മൗലവി

ഇന്ത്യന്‍ മണ്ണില്‍ ജനിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നും മതാടിസ്ഥാനത്തിലുള്ള വിഭജനം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു ഡോ. എം എസ് മൗലവി പ്രസ്താവിച്ചു.

Update: 2019-12-29 02:01 GMT

കടയ്ക്കല്‍: മുസ്‌ലിംകളെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയം ഭരണഘടന വിരുദ്ധവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതുമാണ്. അതിനാല്‍ നിയമം റദ്ദ് ചെയ്യണമെന്നും എന്‍ആര്‍സി പിന്‍വലിക്കണമെന്നും കടയ്ക്കല്‍ എംഎസ്എം കോംപ്ലക്‌സ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു. ഇന്ത്യന്‍ മണ്ണില്‍ ജനിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നും മതാടിസ്ഥാനത്തിലുള്ള വിഭജനം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു ഡോ. എം എസ് മൗലവി പ്രസ്താവിച്ചു.

എസ് സുലൈമാന്‍, എം കെ സലീം, ഇ എം കാസിം മൗലവി, വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഇ എസ് നാസിമുദ്ദീന്‍, അഷ്‌റഫ് മുതയില്‍ സംസാരിച്ചു. ഉനൈസ് നിലമേല്‍, ഷിയാസ് പള്ളിക്കല്‍, അര്‍ജുന്‍ കൃഷ്ണ, ജിജിന്‍ ജെറാള്‍ഡ്, അമല്‍ദേവ്, അഞ്ചല്‍ അജ്മല്‍, മുഹമ്മദ് മിന്‍ഹാജ്, നുജൂം തൊളിക്കുഴി, സലാം തൊളിക്കുഴി, അഷറഫ് സംബ്രമം പ്രകടനത്തിന് നേതൃത്വം നല്‍കി.

Tags: