പ്രവാചകനിന്ദക്കെതിരേ പ്രതിഷേധം: ബംഗാളിലെ രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കി
കൊല്‍ക്കത്ത: പ്രവാചകനിന്ദക്കെതിരേ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ബംഗാളില്‍ രണ്ടാമത്തെ ജില്ലയിലും ഇന്റര്‍നെറ്റ് റദ്ദാക്കി. മുര്‍ഷിദാബാദ് ജില്ലയിലാണ് ഇന്ന് ഇന്റര്‍നെറ്റ് സര്‍വീസ് ഇന്ന് റദ്ദാക്കിയത്. ജൂലൈ 14വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാവുക.
ഇന്നലെ ഹൗറ ജില്ലയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിരുന്നു. ഹൗറയില്‍ ഇതിനുപുറമെ നിരോധനാജ്ഞയുമുണ്ട്.
ഏതാനും മണിക്കൂര്‍ മുമ്പ് ഹൗറയിലേക്ക് സന്ദര്‍ശനത്തിന് പുറപ്പെട്ട ബിജെപി മേധാവി സുകാന്ത് മജുംദാറിനെ പോലിസ് കൊല്‍ക്കത്തയില്‍വച്ച് അറസ്റ്റ് ചെയ്തു.
മജുംദാറിന്റെ അറസ്റ്റിനെതിരേ ബിജെപി ദേശീയ പ്രസിഡന്റ് നദ്ദ ആഞ്ഞടിച്ചു.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപിയുടെ ഏഴംഗ സംഘം ഗവര്‍ണറെ കണ്ടിട്ടുണ്ട്.
ഹൗറ റൂറല്‍, ഹൗറ സിറ്റി പോലിസ് സൂപ്രണ്ടുമാരെ സ്ഥലംമാറ്റി.