വായു മലിനീകരണത്തിനെതിരായ പ്രതിഷേധം; കോണ്‍ഗ്രസ് എംപി പാര്‍ലമെന്റില്‍ എത്തിയത് സ്വയം നിര്‍മ്മിച്ച ഇലക്ട്രിക് ബൈക്കില്‍

Update: 2025-12-16 08:35 GMT

ന്യൂഡല്‍ഹി: വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി വന്‍ഷി ഗദ്ദാം പാര്‍ലമെന്റില്‍ എത്തിയത് ഇലക്ട്രിക് ബൈക്കില്‍. സ്വയം നിര്‍മ്മിച്ച ഇലക്ട്രിക് ബൈക്കിലാണ് അദ്ദേഹം എത്തിയത്. രാഹുല്‍ ഗാന്ധിയില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്‍ഷി ഗദ്ദാം സ്വയം രൂപകല്‍പ്പന ചെയ്ത ഒരു ഇലക്ട്രിക് ബാറ്ററി ബൈക്കാണിത്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. മലിനീകരണത്തെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള ശ്രമമായാണ് താന്‍ ഇതുമായി ഇറങ്ങിയതെന്ന് അദ്ദേഹം പ്രതികരിച്ചു.

ഡല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തില്‍ തുടരുകയാണ്. സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഓണ്‍ലൈനാക്കി. അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിദ്യാര്‍ഥികളുടെ ആരോഗ്യപരമായ ആശങ്കകള്‍ കണക്കിലെടുത്താണ് നിര്‍ണായക തീരുമാനം.

Tags: