അഗ്നിപഥിനെതിരേ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

Update: 2022-06-20 08:30 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കരാര്‍ സൈനികനിയമനപദ്ധതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി ശിവജി ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. അഗ്നിപഥ് നിയമന നീക്കം പിന്‍വലിക്കണമെന്നാണ് ആവശ്യം. 

പ്രവര്‍കരെ റെയില്‍വേ പോലിസ് എത്തി നീക്കിയശേഷം സര്‍വീസ് പുനരാരംഭിച്ചു. ഒന്നര മണിക്കൂറോളം സമരക്കാര്‍ തടസമുണ്ടാക്കി. ഏതാനും പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. 

'അഗ്‌നിപഥ്' പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണം. രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പോരാടും''-യൂത്ത് കോണ്‍ഗ്രസ് നേതാവായ ശ്രീവനാസ് ബി വി പറഞ്ഞു. 

Tags: