തിരുവനന്തപുരം: എ വാസുവിനെ അറസ്റ്റു ചെയ്ത നടപടിയെ ശക്തമായി അപലപിക്കുന്നതായി സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എംപി കുഞ്ഞിക്കണാരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ച് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ഒരു പ്രതിഷേധ യോഗത്തിന്റെ പേരിലാണ് എ വാസുവിനെ അറസ്റ്റ് ചെയ്യുന്നത്. സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്കെതിരേ അന്ന് പോലിസ് കള്ളക്കേസ് ചുമത്തിയിരുന്നു. ഈ കള്ളക്കേസുകള്‍ പിന്‍വലിച്ച് സഖാക്കളെ കുറ്റവിമുക്തമാക്കുന്നതിന് പകരം ജൂഡീഷറിയെ വച്ച് ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാര്‍. വാസുവേട്ടനെ നിരുപാധികം വിട്ടയക്കണമെന്നും കള്ളക്കേസ്സ് പിന്‍വലിക്കണമെന്നും സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.