നൗഹട്ടില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ തടഞ്ഞ് പോലിസ്; മതില്‍ ചാടിക്കടന്ന് ഒമര്‍ അബ്ദുല്ല (വിഡിയോ)

Update: 2025-07-14 09:08 GMT

ശ്രീനഗര്‍: രക്തസാക്ഷിത്വ ദിനത്തില്‍ ജമ്മുകശ്മീരിലെ നൗഹട്ടില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ തടഞ്ഞ് പോലിസും കേന്ദ്രസേനയും. പുഷ്പാര്‍ച്ചന നടത്തുമെന്ന് അറിയിച്ചപ്പോള്‍ മുതല്‍ താന്‍ വീട്ടുതടങ്കലിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പോലിസും കേന്ദ്രസേനയും അദ്ദേഹത്തെ തഞ്ഞപ്പോള്‍ മതില്‍ ചാടിക്കടന്നായിരുന്നു പുഷ്പാര്‍ച്ചന നടത്തിയത്. ഇതിനേ തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥ സ്ഥലത്ത് ഉടലെടുത്തു.

തനിക്ക് നേരിടേണ്ടി വന്നത് ശാരീരിക പീഡനമാണെന്നും തന്നെ തടയാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. താന്‍ നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും എന്തിനാണ് തന്നെ തടഞ്ഞത് എന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം കുറിച്ചു.

Tags: