ഐശ്യര്യപൂര്‍ണമായ കേരളം യുഡിഎഫിന്റെ ലക്ഷ്യം; ഇടതിന്റെ വര്‍ഗീയപ്രചാരണങ്ങളെ കേരളം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല

Update: 2021-03-14 12:47 GMT

തിരുവനന്തപുരം: അഴിമതിയും കൊളളയും അഹന്തയും കൊടികുത്തിവാണ അഞ്ചു വര്‍ഷത്തെ ഇടതു ഭരണത്തിന് തിരശീല വീഴാന്‍ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമെന്ന് രമേശ് ചെന്നിത്തല. പരിചയസമ്പന്നരും പുതുമുഖങ്ങളും ഒത്തുചേര്‍ന്ന യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിരയ്ക്ക് അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തെ തൂത്തെറിയാനാവുമെന്നും ഇടതിന്റെ വ്യാജപ്രചരണങ്ങളും വര്‍ഗീയത കുത്തിയിളക്കിയുള്ള പ്രചാരണങ്ങളും പ്രബുദ്ധരായ കേരളജനത തള്ളിക്കളയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

''ഐശ്വര്യപൂര്‍ണമായ ഒരു കേരള സൃഷ്ടിയാണ് യുഡിഎഫ് വിഭാവനം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി കൊണ്ടുവന്ന കോണ്ഗ്രസ് സമ്പൂര്‍ണ ന്യായ് പദ്ധതിയുമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000 രൂപ ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി. പ്രതിവര്‍ഷം ലഭിക്കുന്ന തുക 72000 രൂപ. രോഗങ്ങളും അതുമൂലമുള്ള സാമ്പത്തിക ക്ലേശങ്ങളും അനുഭവിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്കായി ബില്‍രഹിത ആശുപത്രികളും യുഡിഎഫ് സ്ഥാപിക്കും''-യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ചെന്നിത്തല മുന്നോട്ടുവച്ചു.

ഏതാനും മണിക്കൂറുമുമ്പാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികപ്പട്ടിക പുറത്തുവന്നത്.

Tags:    

Similar News