പ്രവാചകനിന്ദ: ആര്‍എസ്എസ്സ് പ്രവര്‍ത്തകനെതിരേ പരാതിയുമായി പോപുലര്‍ഫ്രണ്ട്

Update: 2021-05-08 16:03 GMT

കൊടുവള്ളി: സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷ പരാമര്‍ശം പ്രചരിപ്പിക്കുകയും പ്രവാചകനിന്ദ നടത്തുകയും ചെയ്ത ആര്‍എസ്എസ്സ് പ്രവര്‍ത്തകനെതിരേ പോപുലര്‍ ഫ്രണ്ട് കൊടുവള്ളി പോലിസില്‍ പരാതി നല്‍കി. കരീറ്റിപറമ്പു പുവാരമ്മല്‍ കീരന്‍ മകന്‍ ഷൈജയന്‍ ഫേസ്ബുക്കില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേയാണ് പരാതി നല്‍കിയത്.

ജനങ്ങള്‍ക്കിടയിലുള്ള സൗഹൃദം തകര്‍ക്കുകയും വര്‍ഗീയ കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്ന ആര്‍എസ്എസ് ഗൂഢലക്ഷ്യം മനസ്സിലാക്കി ജനങ്ങള്‍ ഇത്തരം കുല്‍സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റകെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്നും എത്രയും പെട്ടെന്ന് കുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ആവശ്യപ്പെട്ടു.