പ്രമുഖ സെവന്‍സ് ഫുട്ബാള്‍ താരം സ്റ്റീഫന്‍ മരിച്ചു

Update: 2020-12-30 12:42 GMT

മലപ്പുറം : പ്രമുഖ ഖാന ഫുട്‌ബോള്‍ താരം സ്റ്റീഫന്‍ മരണപെട്ടു. ജയ എഫ്‌സി തൃശ്ശൂര്‍ സെവന്‍സ് ടീമിന്റെ കരുത്തനായ ഡിഫന്‍ഡര്‍ ആയിരുന്ന സ്റ്റീഫന് (28) കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ലിവര്‍ കാന്‍സര്‍ കണ്ടത്തിയത്. ഉടന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം ലിസി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊടുവള്ളി ലൈറ്റിനിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഘാനയിലേക്ക് കൊണ്ടുപോയി. ഇന്നലെ സ്റ്റീഫന്റെ സഹോദരി ആണ് മരണ വാര്‍ത്ത അറിയിച്ചതെന്ന് മുന്‍ ഫുട്‌ബോള്‍ താരം സൂപ്പര്‍ അഷ്‌റഫ് പറഞ്ഞു.




Tags:    

Similar News