പ്രശസ്ത കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ മുദസിര്‍ അലി അന്തരിച്ചു

Update: 2020-11-21 13:46 GMT

ശ്രീനഗര്‍: പ്രശസ്ത കശ്മീരി മാധ്യമപ്രവര്‍ത്തകനും ഗ്രേറ്റര്‍ കശ്മീര്‍ എഡിറ്ററുമായ മുദസിര്‍ അലി അന്തരിച്ചു. അദ്ദേഹത്തിന് 37 വയസ്സായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വ്യാഴാഴാച വൈകീട്ട് കനത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ സഹോദരന്‍ ജഹാംഗീര്‍ അലിയാണ് വിവരം പുറത്തുവിട്ടത്.

കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ചരാര്‍ ഇ ഷെരീഫ് പ്രദേശത്താണ് അദ്ദേഹം ജനിച്ചുവളര്‍ന്നത്. കശ്മീരി രാഷ്ട്രീയത്തില്‍ വിദഗ്ധനായിരുന്നു. ദി വയറില്‍ കശ്മീരുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹം തന്റെ ജോലിയില്‍ വിദഗ്ധനും പ്രഗത്ഭനുമായിരുന്നെന്ന് ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്തു.

Similar News