പ്രമുഖ ബ്രിട്ടീഷ് യൂട്യൂബര്‍ ജേ പാല്‍ഫ്രെ ഇസ്‌ലാം സ്വീകരിച്ചു

ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം യഥാര്‍ത്ഥ ഇസ്‌ലാമിനെ പലരും അവഗണിക്കുന്നു.

Update: 2020-08-28 06:17 GMT

ഇസ്തംബൂള്‍: പ്രമുഖ ബ്രിട്ടീഷ് യൂട്യൂബര്‍ ജേ പാല്‍ഫ്രെ  ഇസ്‌ലാം സ്വീകരിച്ചു. 5 ലക്ഷത്തോളം വരിക്കാരുള്ള ജേ പാല്‍േ്രഫ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനാണ് ഇദ്ദേഹം. തുര്‍ക്കിയിലെ ഒരു പള്ളിയില്‍ വെച്ച് ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിക്കുന്നതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് തന്റെ ചാനലില്‍ പോസ്റ്റ് ചെയ്തത്. നിരീശ്വരവാദിയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഈ യുവ യൂട്യൂബര്‍ മുസ്ലിം രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളിലൂടെയാണ് ഇസ്‌ലാമിനെ കണ്ടെത്തിയത്. 'മുസ്ലിം രാജ്യങ്ങളില്‍ താമസിക്കുമ്പോള്‍ അവിടുത്തെ അനുഭവങ്ങളും സംസ്‌കാരവും ഇതാണ് ഞാന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന പാതയെന്ന് എന്നെ ബോധ്യപ്പെടുത്തി,''ജേ പാല്‍േ്രഫ പറഞ്ഞു.

ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം യഥാര്‍ത്ഥ ഇസ്‌ലാമിനെ പലരും അവഗണിക്കുന്നു. ഇനി ലോകമെമ്പാടുമുള്ള എന്റെ യാത്രകളിലുടനീളം, ഈ ജീവിതരീതിയുടെ നന്മകള്‍ ഞാന്‍ പ്രചരിപ്പിക്കുകയും ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്ന ആളുകളുടെ കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യും,'' ജേ പാല്‍ഫ്രെ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News