കോട്ടയം: പ്രമുഖ അംബേദ്ക്കറൈറ്റും കേരള ദലിത് പാന്തേഴ്‌സിന്റെ സ്ഥാപകാംഗവുമായ കെ അംബുജാക്ഷന്റെ മാതാവ് തങ്കമ്മ കുഞ്ഞുകുഞ്ഞ്(85) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഡെപ്യൂട്ടി തഹസില്‍ദാരായി വിരമിച്ച തങ്കമ്മ പന്തളം ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എകെപിഎംഎസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതനായ മണ്ണില്‍ കുഞ്ഞുകുഞ്ഞിന്റെ ഭാര്യയാണ്.
സംസ്‌കാരം വൈകിട്ട് 3 മണിക്ക് പന്തളം കുരമ്പാല പാറക്കല്‍ തെക്കേക്കര വീട്ടില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.