വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ പദ്ധതി

Update: 2022-02-15 08:29 GMT

കല്‍പ്പറ്റ; വയനാട് ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. ഈ ഗണത്തില്‍പ്പെടുന്ന കുടുംബങ്ങളുടെയും ലഭ്യമായ സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് മൂന്നുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 

വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന ഭൂമി ആദിവാസികുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കുക. വനം, റവന്യൂ, പട്ടികജാതി - പട്ടിക വര്‍ഗം, തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ ഏകോപിതമായി പുനരധിവാസത്തിനുള്ള റിപോര്‍ട്ട് തയ്യാറാക്കും. 

യോഗത്തില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, എം വി ഗോവിന്ദന്‍മാസ്റ്റര്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.