കൊച്ചി: ബാബരി മസ്ജിദ് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.ആര്‍.സുമയ്യക്കാണ്(എറണാകുളം ജില്ല) ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം എസ്.എം.നജ ഫാത്തിമ (കണ്ണൂര്‍ ജില്ല) നേടി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് എ. റസിയ ജസീമാണ്(തിരുവനന്തപുരം ജില്ല).
പി.ആര്‍.സുമയ്യക്ക് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി എം ജസീല സമ്മാനങ്ങള്‍ കൈമാറി. സംസ്ഥാന സെക്രട്ടറി മുംതാസ്, ജില്ലാ പ്രസിഡന്റ് സക്കീന നാസര്‍, ജില്ലാ സെക്രട്ടറി ഷഫീന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
എസ്.എം.നജ ഫാത്തിമക്ക് (കണ്ണൂര്‍ ജില്ല) നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം എസ്.വി.ഷമീന സമ്മാനങ്ങള്‍ കൈമാറി. ജില്ലാ പ്രസിഡന്റ് ഫാത്തിമ അഷ്‌റഫ്, ജില്ലാ സെക്രട്ടറി സലീല ബഷീര്‍, ജില്ലാ കമ്മിറ്റി അംഗം റബാന നൗഫല്‍, കണ്ണൂര്‍ ഏരിയ സെക്രട്ടറി ഫര്‍ഹ ജംഷി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എ. റസിയ ജസീമിന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മാജിത സമ്മാനങ്ങള്‍ നല്‍കി. ജില്ലാ പ്രസിഡന്റ് ആമിന, ജില്ലാ സെക്രട്ടറി റുബീന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
