പ്രിയങ്കാ ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ഏജന്‍സി

Update: 2021-12-23 04:17 GMT

ന്യൂഡല്‍ഹി: മക്കളുടെ അക്കണ്ടുകള്‍ ചോര്‍ത്തിയെന്ന പ്രിയങ്കാഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമിര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. പ്രിയങ്കാ ഗാന്ധിയുടെ മക്കളുടെ അക്കൗണ്ടുകള്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തന്റെ ഫോണ്‍ മാത്രമല്ല, മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പോലും സര്‍ക്കാര്‍ ചോര്‍ത്തുകയാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധി വാദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 18കാരി മിരയ വാദ്രയുടെയും 20കാരി റെയ്ഹാന്‍ വാദ്രയുടെയും അക്കൗണ്ടുകള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം.

''അവര്‍ എന്റെ ഫോണ്‍ മാത്രമല്ല, മക്കളുടെ അക്കൗണ്ടുകള്‍ പോലും ചോര്‍ത്തുകയാണ്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലേ''- കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ എതിരാളികളുടെ വീടുകളും സ്ഥാപനങ്ങളും റെയ്ഡ് ചെയ്യുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മാധ്യമങ്ങളോട് പരാതി ഉന്നയിച്ചെങ്കിലും ഔദ്യോഗികമായി അവര്‍ പരാതി നല്‍കിയിട്ടില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്വമേധയാ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം നടത്തുകയായിരുന്നു.

ഐടി മന്ത്രാലയമാണ് സിഇആര്‍ടി-ഇന്‍നെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. 

Tags: