കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രിയങ്കാഗാന്ധി

രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രിയങ്ക മല്‍സരിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Update: 2019-03-27 14:50 GMT

ലഖ്‌നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന പ്രിയങ്കയുടെ പ്രതികരണം. ഇതുസംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ' ഇതുവരെ മല്‍സരിക്കുമെന്ന തീരുമാനമെടുത്തിട്ടില്ല, പക്ഷേ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മല്‍സരിക്കും, പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ആഗ്രഹമെന്നും അവര്‍ പ്രതികരിച്ചു.

Tags: