റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഷൂവുമായി പ്രിയങ്ക; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Update: 2019-04-04 10:48 GMT

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ അനുഗമിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഇന്ത്യ എഹെഡ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ റിക്‌സന്‍ ഉമ്മനെ രാഹുലിന്റെ നേതൃത്വത്തില്‍ സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍, റിക്‌സന്റെ ഷൂ കൈയ്യില്‍ പിടിച്ച് അനുഗമിക്കുകയായിരുന്നു പ്രിയങ്ക. ഇടയ്ക്ക് നിലത്തുവീണ ഷൂസുകള്‍ വീണ്ടും എടുത്ത് അനുഗമിക്കുകയും ചെയ്യുന്നുണ്ട് ദൃശ്യത്തില്‍. ദൃശ്യം കാണാം..


Full View