സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിക്ക് നോട്ടിസ്

Update: 2020-07-01 17:37 GMT

ന്യൂഡല്‍ഹി: കൈവശം വച്ചിരിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടിസ് അയച്ചു. ആഗസ്റ്റ് 1നു മുമ്പ് ക്വാര്‍ട്ടേഴ്‌സ് ഒഴിയണം. പ്രിയങ്കാ ഗാന്ധിയ്ക്ക് അനുവദിച്ചിരുന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തിലാണ് ലോദി റോഡിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജീവ് കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ലോദി എസ്‌റ്റേറ്റിലെ ടൈപ്പ് 6 ബി, നമ്പര്‍ 35 ബംഗ്ലാവ് പ്രിയങ്കയ്ക്ക് താമസത്തിനു നല്‍കിയത്. ഇതുവരെ നല്‍കിയിരുന്ന ഇസെഡ് പ്ലസ് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണെന്നും നിയമമനുസരിച്ച് ജൂലൈ ഒന്നിനുള്ളില്‍ ബംഗ്ലാവ് തിരിച്ചുനല്‍കണമെന്നും എന്നാല്‍ നോട്ടീസ് പിരീഡായി ഒരു മാസം കൂടി നീട്ടി നല്‍കുകയാണെന്നും ഭവന, നഗരവികസന വകുപ്പ് മന്ത്രാലയം അയച്ച നോട്ടിസില്‍ പറയുന്നു.

ഈ ഒരു മാസം പഴയ വാടകയില്‍ പ്രയങ്കാഗാന്ധിയ്ക്ക് ഇതേ ബംഗ്ലാവില്‍ തുടര്‍ന്നു താമസിക്കാം. എന്നാല്‍ ആഗസ്റ്റ് ഒന്നിനു ശേഷം ഒഴിയാത്ത പക്ഷം, പിഴ ഈടാക്കും. 

മോദി അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് ഇന്ദിരാകുടുംബത്തിലെ മൂന്നു പേരുടെയും ഇസെഡ് പ്രസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചത്. 

Tags:    

Similar News