തിരൂരങ്ങാടി താലൂക്കില്‍ നാളെ സ്വകാര്യബസ്സ് പണിമുടക്ക്

ബസ് സര്‍വീസുകള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് നിര്‍ത്തലാക്കുക, ബസ് സര്‍വീസുകള്‍ തടസ്സം സൃഷ്ടിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Update: 2019-10-08 13:12 GMT

തിരൂരങ്ങാടി: തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്കില്‍ ബുധനാഴ്ച സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും.

ബസ് സര്‍വീസുകള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് നിര്‍ത്തലാക്കുക, ബസ് സര്‍വീസുകള്‍ തടസ്സം സൃഷ്ടിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ഇന്ന് വൈകീട്ട് അധികൃതര്‍ ബസ്സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Tags: