തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്ന പ്രതി തൂങ്ങിമരിച്ചു. ആലപ്പുഴ സ്വദേശി ഹരിദാസാണ് മരിച്ചത്. ജയിലിലെ നിര്‍മാണ യൂണിറ്റില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വയര്‍ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2021ല്‍ മകളെ വിവാഹം ചെയ്യാന്‍ ഇരുന്ന വരന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.