ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

1921 ജൂണ്‍ 10ന് ഗ്രീക്ക് ഐലന്‍ഡിലെ കോര്‍ഫുവിലാണ് ഫിലിപ്പ് രാജകുമാരന്റെ ജനനം.

Update: 2021-04-09 13:07 GMT

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് 'ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്' ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ വിന്‍ഡ്‌സര്‍ കാസ്റ്റിലില്‍വെച്ചാണ് അന്ത്യം. പ്രായാധിക്യം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. ഫിലിപ്പ് രാജകുമാരന്റെ മരണവാര്‍ത്ത എലിസബത്ത് രാജ്ഞിക്ക് വേണ്ടി ബക്കിങ്ഹാം കൊട്ടാരമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.


1921 ജൂണ്‍ 10ന് ഗ്രീക്ക് ഐലന്‍ഡിലെ കോര്‍ഫുവിലാണ് ഫിലിപ്പ് രാജകുമാരന്റെ ജനനം. ഹെല്ലനീസ് രാജാവ് ജോര്‍ജ് ഒന്നാമന്റെ ഇളയ മകനായ പ്രിന്‍സ് ആന്‍ഡ്രു (ഗ്രീസ്‌ഡെന്‍മാര്‍ക്) ആണ് പിതാവ്. ലൂയിസ് മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ മകളും വിക്ടോറിയ രാജ്ഞിയുടെ ചെറുമകളുമായ ആലീസ് രാജകുമാരിയാണ് മാതാവ്. 1947ലാണ് എലിസബത്ത് രാജ്ഞിയും നാവികസേന ഉദ്യോഗസ്ഥനായ ഫിലിപ്പ് രാജകുമാരനും തമ്മില്‍ വിവാഹിതരായത്. 2017ല്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഫിലിപ്പ് രാജകുമാരന്‍ വിരമിച്ചു. ചാള്‍സ് രാജകുമാരന്‍, അന്നാ രാജകുമാരി, ആന്‍ഡ്രു രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍ എന്നിവരാണ് ഫിലിപ്പ് രാജകുമാരന്റെ മക്കള്‍.




Tags: